ബേസില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ടുപോയില്ല ; ചോദ്യത്തിന് രസകരമായ മറുപടിയുമായി സഞ്ജു
എന്ത് തരം വേഷമാണ് സഞ്ജുവിന് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ മാസ് ആയ സ്‌റ്റൈലായ വേഷമാണെന്നായിരുന്നു ബേസിലിന്റെ മറുപടി
ബേസില്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ട് പോയില്ല? എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് സഞ്ജു നല്‍കിയത്. 'വളരെ ചെറിയ വേഷമാണ് തന്നത്. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. തരുമ്പോള്‍ കുറച്ച് വലുത് തരണമെന്ന് പറഞ്ഞു. ഇവന്‍ ഭയങ്കര വലിയ സംവിധായകന്‍ ആണ്. അതിനാല്‍ ഇവനു തന്നെ അറിയാം എനിക്ക് എങ്ങനെയുള്ള വേഷം തരണമെന്ന്'' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
എന്ത് തരം വേഷമാണ് സഞ്ജുവിന് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ മാസ് ആയ സ്‌റ്റൈലായ വേഷമാണെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇതും മാസാണ്. ഓട്ടോ ഡ്രൈവറുടേതാണ് എന്നും ബേസില്‍ പറഞ്ഞു. അപ്പോള്‍ തമിഴ്നാട്ടില്‍ പണ്ട് മുതലേ ഓട്ടോ ഡ്രൈവറും മാസാണ് എന്നായിരുന്നു സഞ്ജുവിന്റെ കൗണ്ടര്‍.
'ഇങ്ങനെയൊന്ന് മുന്‍പ് ഞാന്‍ ചെയ്തിട്ടില്ല. സുഹൃത്ത് വിളിച്ചാല്‍ വന്നല്ലേ പറ്റൂ. അതുകൊണ്ട് വന്നതാണ്. വലിയ സന്തോഷമുണ്ട്. ബേസിലിനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. എല്ലാ സൗഹൃദങ്ങളേയും പോലെ തന്നെയാണ് ഞങ്ങളും. ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ എങ്ങനെയാണെന്ന് അവനും, സിനിമ താരം എന്ന നിലയില്‍ അവന്‍ എങ്ങനെയാണെന്ന് അവനും അറിയാം. ബേസില്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ് എല്ലാവര്‍ക്കും അറിയുന്നത്. പക്ഷെ ശരിക്കും വളരെ സീരീയസ് ആയ വ്യക്തിയാണ്. ജോലിയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ്.' എന്നും സഞ്ജു പറഞ്ഞു.
.jpg)

