'മുസ്ലീം പള്ളിയിലോ ക്ഷേത്രത്തിലോ ആയിരുന്നെങ്കിലും ആ രംഗം അതുപോലെ ചിത്രീകരിച്ചേനെ': ജൂഡ് ആന്തണി

google news
jude

'2018' സിനിമയ്ക്ക് എതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് സ്വാധീനം ഉള്‍കൊണ്ടെന്ന തരത്തില്‍ രംഗങ്ങള്‍ ഉപയോഗിച്ചുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംവിധായകന്‍ 2018ലെ പ്രളയകാലത്ത് പള്ളിയില്‍ നിന്നുണ്ടായ ആഹ്വാനം ചെവികൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത് എന്ന് ചിത്രത്തിലെ രംഗങ്ങളില്‍ കാണിക്കുന്നുണ്ട്.

ഇതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ജൂഡ് രംഗത്ത് വന്നത്. സിനിമയില്‍ ആ രംഗം മനഃപൂര്‍വം കൂട്ടിച്ചേര്‍ത്തതല്ല എന്നാണ് ജൂഡ് പറയുന്നു.

പള്ളിയിലെ അച്ഛന്‍ വിളിച്ചതു പ്രകാരമാണ് മത്സ്യത്തൊഴിലാളികള്‍ അന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്ന് പ്രളയസമയത്തുള്ള ഒരു വീഡിയോ ക്ലിപ്പില്‍ അന്നത്തെ കളക്ടര്‍മാരില്‍ ഒരാള്‍ പറയുന്നുണ്ട് എന്ന് ജൂഡ് വ്യക്തമാക്കുന്നു.

ഇതേപ്പറ്റി മത്സ്യത്തൊഴിലാളികളോട് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം സത്യമാണെന്നും പള്ളിമണി മുഴങ്ങുന്നത് കേട്ടാണ് എല്ലാവരും കൂടി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും അവര്‍ പറഞ്ഞതായും ജൂഡ് പറഞ്ഞു. ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ഈയൊരു നീക്കം മുസ്ലിം പള്ളിയിലോ ക്ഷേത്രത്തിലോ ആണ് ഉണ്ടായതെങ്കില്‍ അതും ഇതുപോലെ തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തി ചിത്രീകരിക്കുമായിരുന്നു എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.

Tags