പ്രതിഫലം കിട്ടുമ്പോള്‍ മുമ്പ് പറഞ്ഞതെല്ലാം മറക്കുകയാണ് ; നടി രശ്മികയ്‌ക്കെതിരെ വിമര്‍ശനം

reshmika

'ഞാനിപ്പോള്‍ ഒരു വെജിറ്റേറിയനായി മാറി. ദിവസവും വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എനിക്കിപ്പോള്‍ വലിയ ശ്രദ്ധയാണ്', എന്നായിരുന്നു ഒരഭിമുഖത്തില്‍ രശ്മിക പറഞ്ഞത്.

ഒരു പരസ്യത്തെച്ചൊല്ലി രശ്മികയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.മുന്‍പ് രശ്മിക നല്‍കിയ ഒരഭിമുഖവും അതിന് ശേഷം നടി അഭിനയിച്ച ഒരു പരസ്യവുമാണ് വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. വെജിറ്റേറിയന്‍ ആണ് താന്‍ എന്ന് മുന്‍പ് പറഞ്ഞ നടി ഇപ്പോള്‍ ഒരു ഫ്രൈഡ് ചിക്കന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് വിമര്‍ശനം ലഭിക്കാനുള്ള കാരണം. 'ഞാനിപ്പോള്‍ ഒരു വെജിറ്റേറിയനായി മാറി. ദിവസവും വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എനിക്കിപ്പോള്‍ വലിയ ശ്രദ്ധയാണ്', എന്നായിരുന്നു ഒരഭിമുഖത്തില്‍ രശ്മിക പറഞ്ഞത്. കോടികള്‍ പ്രതിഫലം കിട്ടുമ്പോള്‍ മുന്‍പ് പറഞ്ഞതെല്ലാം മറക്കുകയാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.


സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങള്‍ വ്യക്തിപരമായി ഉപയോഗിക്കാത്ത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട് എന്ന് ചിലര്‍ നടിക്ക് അനുകൂലമായും എത്തിയിട്ടുണ്ട്. 

Tags