ചിലര്‍ ആമിര്‍ ഖാന്റെ അഭിനയം മോശമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു ; വിഷ്ണു വിശാല്‍
അത് കേട്ടിട്ട് വളരെ ശാന്തമായി കുട്ടിയെ പോലെ 'ഞാന്‍ നന്നായി ആണല്ലോ പെര്‍ഫോം ചെയ്തത്' എന്ന് പറഞ്ഞു.
ഓരോ സിനിമയുടെയും നമ്മളെ ഞെട്ടിക്കാറുള്ള സംവിധായകന്‍ ആണ് ആമിര്‍ ഖാന്‍. ഒരു നീണ്ട പരാജയങ്ങള്‍ക്കൊടുവില്‍ നടന്റേതായി പുറത്തിറങ്ങിയ സിനിമയാണ് സിത്താരെ സമീന്‍ പര്‍. മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസിലും വിജയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ടെസ്റ്റ് സ്‌ക്രീനിങ്ങില്‍ ചിത്രം ചിലര്‍ ഇഷ്ടമായില്ലെന്നും ആമിര്‍ ഖാന്റെ അഭിനയം മോശമാണെന്ന് വരെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന് മനസുതുറക്കുകയാണ് വിഷ്ണു വിശാല്‍.
'സിത്താരെ സമീന്‍ പര്‍ സ്‌പെഷ്യല്‍ പ്രിവ്യു ഷോ കാണാന്‍ ആമിര്‍ ഖാന്‍ എന്നെ ക്ഷണിച്ചിരുന്നു. പടം കണ്ടു കഴിഞ്ഞ് ആരൊക്കെ പടം ഇഷ്ടമായി എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ചിലര്‍ കൈ പൊക്കി. അതിനൊപ്പം ആര്‍ക്കൊക്കെ ആവറേജ് ആയി തോന്നി, ആര്‍ക്കൊക്കെ ഒട്ടും ഇഷമായില്ല എന്നും അദ്ദേഹം ചോദിച്ചു. സിനിമ ഇഷ്ടമായി എന്ന് പറഞ്ഞവരെ അദ്ദേഹം പറഞ്ഞു വിട്ടു. എന്നിട്ട് സിനിമ ഇഷ്ടമാകാത്തവര്‍ക്ക് ഒപ്പം അദ്ദേഹം ഇരുന്നു. എന്തുകൊണ്ട് അവര്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഒരാള്‍ ആമിര്‍ ഖാന്റെ അഭിനയം ശരിയല്ല എന്നുവരെ പറഞ്ഞു. അദ്ദേഹം അത് കേട്ടിട്ട് വളരെ ശാന്തമായി കുട്ടിയെ പോലെ 'ഞാന്‍ നന്നായി ആണല്ലോ പെര്‍ഫോം ചെയ്തത്' എന്ന് പറഞ്ഞു. ആ സീന്‍ റീ ഷൂട്ട് ചെയ്യണമോ എന്നുവരെ അദ്ദേഹം ചോദിച്ചു', വിഷ്ണു പറയുന്നു.
.jpg)

