ലാലേട്ടന്റെ അമ്മയെ അവസാനമായി കാണാന്‍ പോയി, അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് കേട്ട് ഞെട്ടി; ചന്തുനാഥ്

chandunath

മോഹന്‍ലാലിന്റെ അമ്മയെ അവസാനമായി കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞെട്ടിയെന്നും ചന്തു പറഞ്ഞു


പതിനെട്ടാം പടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയന്റെ വേഷം ചെയ്തുകൊണ്ട് ആയിരുന്നു ചന്തുവിന്റെ സിനിമയിലെ തുടക്കം. അധ്യാപകന്‍ ആയിരുന്ന ചന്തു ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. മോഹന്‍ലാലിനൊപ്പം 12th മാന്‍ എന്ന ചിത്രത്തിലും ചന്തു അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം റാമിലും ചന്തു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് പറയുകയാണ് ചന്തു.

tRootC1469263">

മോഹന്‍ലാലിന്റെ അമ്മയെ അവസാനമായി കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിനോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് ഞെട്ടിയെന്നും ചന്തു പറഞ്ഞു. അത്രയും വിഷമിച്ചിരിക്കുന്ന ഘട്ടത്തിലും അദ്ദേഹം സുഖ വിവരം തിരക്കിയെന്നും മകന്‍ നീലന് സുഖമല്ലേ എന്ന് ചോദിച്ചുവെന്നും ചന്തു പറഞ്ഞു. 

'ലാലേട്ടനെ ചേട്ടനെ പോലെ നമ്മുക്ക് തോന്നും. പുള്ളി തന്നെ മോനെ എന്ന് വിളിച്ച് വളരെ അടുപ്പം കാണിക്കും നമ്മളോട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ രാജുവേട്ടന്‍ ഉണ്ടായിരുന്നു. എനിക്ക് അത് വളരെ സിനിമാറ്റിക് അനുഭവമായിരുന്നു. പുള്ളിയുടെ വീട്ടില്‍. അതുകൊണ്ട് തന്നെ ലാലേട്ടന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ ഏട്ടന്റെ അടുത്ത് പോയിരുന്നു. ആന്റണി ചേട്ടന്‍ എന്നെ ലാലേട്ടന്റെ അടുത്തേക്ക് കൊണ്ട് പോയി, ഞാന്‍ അദ്ദേഹത്തിന് അടുത്ത് ഇരുന്ന് കയ്യില്‍ പിടിച്ചു. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അങ്ങനത്തെ സാഹചര്യം ആണലോ അത്.

ലാലേട്ടന്‍ അത്രയും സ്‌നേഹമുള്ള പ്രാധാന്യമുള്ള ആളാണ് കിടക്കുന്നത്. പക്ഷെ ലാലേട്ടന്‍ എന്നെ നോക്കി ചിരിച്ചു, നീലന്‍ എന്തു പറയുന്നു, സുഖമായിട്ട് ഇരിക്കുന്നുവോ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം എന്താണ് ഈ പറയുന്നത് എന്ന് ഞാന്‍ അന്താളിച്ചു. ഇത്രയും നാള് കഴിഞ്ഞു അദ്ദേഹത്തെ കണ്ടിട്ട്. എന്നെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് നീലന്‍ സുഖമായി ഇരിക്കുന്നുവോ മോനെ എന്നാണ്. അതാണ് ലാലേട്ടന്‍. അത്രയും പ്രാധാന്യം അദ്ദേഹം നല്‍കുന്നുണ്ട്. അതൊക്കെ ജീവിതത്തിലെ വലിയ സന്തോഷം ഉള്ള നിമിഷമാണ്,' ചന്തുനാഥ് പറഞ്ഞു.

Tags