അക്ഷയ് ഖന്നയെ നായകനാക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും എതിര്‍ത്തു, കയ്പേറിയ ഒരനുഭവവും തനിക്കുണ്ടായിട്ടില്ല ; പ്രിയദര്‍ശന്‍

priyadarsan

വളരെ മൂഡ് സ്വിങ്‌സുള്ളയാളാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

അക്ഷയ് ഖന്നയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് ഖന്നയെ നായകനാക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും എതിര്‍ത്തെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കയ്‌പേറിയ ഒരനുഭവം പോലും ഉണ്ടായില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

tRootC1469263">

'ഞാനാദ്യമായി ഹിന്ദിയില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഡോളി സജാ കെ രഖ്‌നാ'. അതില്‍ അക്ഷയ് ഖന്നയെ നായകനാക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞപ്പോള്‍ പലരും എന്നെ എതിര്‍ത്തു. വളരെ മൂഡ് സ്വിങ്‌സുള്ളയാളാണെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, ഇതിന്റെ നേരെ എതിര്‍സ്വഭാവമുള്ളയാളെയാണ് ഞാന്‍ സെറ്റില്‍ കണ്ടത്. ആദ്യ സിനിമ മുതല്‍ തന്നെ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നി. എനിക്ക് ഒരിക്കലും അദ്ദേഹം ബുദ്ധിമുട്ടായി തോന്നിയില്ല. രാവിലെ 5 മണിക്ക് സെറ്റിലെത്താന്‍ പറഞ്ഞാല്‍, കൃത്യസമയത്ത് തന്നെ അദ്ദേഹമുണ്ടാവും. ഞങ്ങള്‍ ആറു സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിനിടയില്‍ കയ്‌പേറിയ ഒരനുഭവം പോലുമില്ല. വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ അലട്ടാറുമില്ല' പ്രിയദര്‍ശന്‍ പറഞ്ഞു.


 

Tags