തനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്ത നടിമാര്‍ യൂത്ത് സിനിമയിലെ ഗാനത്തിന് റീല്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം ; കെന്‍

ken

തമിഴിലെ നായികമാരെ താന്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഇവരൊന്നും തനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് മലയാളികളെ കാസ്റ്റ് ചെയ്തതെന്നാണ് കെന്‍ പറഞ്ഞത്.

തമിഴ് സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടനാണ് കരുണാസ്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ മകനും ആരാധകരെ സ്വന്തമാക്കുകയാണ്. കെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന യൂത്ത് എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. സിനിമയില്‍ മൂന്ന് നടിമാര്‍ ആണ് ഉള്ളത്. നേരത്തെ തന്നെ സിനിമയില്‍ മലയാളികളായാ നടിമാരെ കാസ്റ്റ് ചെയ്യുന്നതിന്റെ കാരണം കെന്‍ തുറന്ന് പറഞ്ഞിരുന്നു. തമിഴിലെ നായികമാരെ താന്‍ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ഇവരൊന്നും തനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് മലയാളികളെ കാസ്റ്റ് ചെയ്തതെന്നാണ് കെന്‍ പറഞ്ഞത്.

tRootC1469263">


ഇപ്പോഴിതാ, തനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്ത നടിമാര്‍ യൂത്ത് സിനിമയിലെ ഗാനത്തിന് റീല്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം ഉണ്ടെന്ന് പറയുകയാണ് കെന്‍. ആദ്യമൊക്കെ പ്രദീപ് രംഗനാഥനും അബിഷാനുമെല്ലാം തങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ തയ്യാറല്ലെന്ന് പറയുമ്പോള്‍ സിംപതിയ്ക്ക് വേണ്ടി ആയിരുന്നുവെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ ഇതെല്ലം നടന്ന കാര്യമെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു. 

Tags