തുടരും 100 കോടി ഷെയര്‍ നേടിയപ്പോള്‍ താനും നിര്‍മാതാവ് രഞ്ജിത്തും ഇട്ട് പോസ്റ്റിന് താഴെ കമന്റില്‍ മുഴുവന്‍ തെറി ആയിരുന്നു ; സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

 Tarun Murthy
 Tarun Murthy

കളക്ഷന്‍ 70 കോടിയെ എത്തിയിട്ടുള്ളൂ നീ 30 കോടി വെള്ളം ചേര്‍ത്തല്ലേ എന്ന് ആയിരുന്നു കമന്റുകള്‍.

തുടരും 100 കോടി ഷെയര്‍ നേടിയ സമയത്ത് താനും നിര്‍മാതാവ് രഞ്ജിത്തും അത് അറിയിച്ചുകൊണ്ട് പോസ്റ്റ് ഇട്ടപ്പോള്‍ കമന്റില്‍ മുഴുവന്‍ തെറി ആയിരുന്നുവെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ എന്നെങ്കിലും ഒരു മലയാള സിനിമ ആ റെക്കോര്‍ഡ് നേടുമോ എന്ന് ചോദിച്ച സമയത്താണ് തങ്ങളുടെ സിനിമ അത് നേടിയതെന്നും എന്നാല്‍ അതിന്റെ സന്തോഷത്തില്‍ പോസ്റ്റ് ഇട്ടപ്പോഴാണ് ഇത്തരം അനുഭവം ഉണ്ടായതെന്നും മനസുതുറക്കുകയാണ് തരുണ്‍ മൂര്‍ത്തി.

tRootC1469263">

'ഒരു സമയത്ത് പ്രൊഡ്യൂസഴ്‌സ് അസോസിയേഷനില്‍ നിന്ന് എന്നെങ്കിലും ഒരു മലയാള സിനിമ 100 കോടി ഷെയര്‍ ഒക്കെ നേടുമോ എന്ന് ചോദ്യങ്ങള്‍ വന്ന സമയത്ത് തുടരും അത് നേടിയെടുത്തു. അന്ന് അത് വലിയ കാര്യമായി രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു. മലയാളത്തിലേക്ക് ഇനിയും ഫണ്ടേഴ്‌സ് വരട്ടെ നമ്മുടെ സിനിമ അത് നേടി എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോ അത് എനിക്കും ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയി കാരണം ഞാന്‍ അത് വിചാരിച്ചതല്ല. അങ്ങനെ എല്ലാവരും എത്തില്ല എത്തില്ല എന്ന് പറഞ്ഞ സാധനം എത്തി എന്ന് രഞ്ജിത്തേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ചേട്ടാ എന്നാ നമുക്ക് അത് പറയാം എന്ന് പറഞ്ഞു ഞങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. അതിന്റെ അടിയില്‍ ഭയങ്കര തെറി ആയിരുന്നു.

കളക്ഷന്‍ 70 കോടിയെ എത്തിയിട്ടുള്ളൂ നീ 30 കോടി വെള്ളം ചേര്‍ത്തല്ലേ എന്ന് ആയിരുന്നു കമന്റുകള്‍. അതെനിക്ക് വല്ലാതെ ഫീല്‍ ആയി. രഞ്ജിത്തേട്ടന്റെ പോസ്റ്റിലും നല്ല തെറി ആയിരുന്നു. ലാലേട്ടനോട് ഞങ്ങള്‍ പോസ്റ്റ് ഇടേണ്ട എന്ന് പറഞ്ഞു, വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേള്‍പ്പിക്കുന്നത്. ഞാന്‍ ഇടക്ക് രാത്രി രഞ്ജിത്തേട്ടനെ വിളിച്ചു ചോദിച്ചിരുന്നു ചേട്ടാ എന്തേലും നമ്മള്‍ വെള്ളം ചേര്‍ത്തതാണോ എന്ന്. എനിക്കറിയുന്ന രഞ്ചിത്തേട്ടന്‍ ഇതുവരെയും അങ്ങനെ ഒരു ഒരു ബ്ലണ്ടര്‍ കണക്കുകളോ അങ്ങനെ ഒരു ബൂം കണക്കുകളോ പുറത്തുവിടുന്ന ആളല്ല. എനിക്ക് വന്ന കണക്കല്ലേ എനിക്ക് പുറത്തുവിടാന്‍ പറ്റൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്', തരുണിന്റെ വാക്കുകള്‍.

Tags