കേരള ബോക്സ് ഓഫീസിലെ വീക്കെൻഡ് കളക്ഷൻ റെക്കോർഡും ലാലേട്ടന്റെ പേരിൽ തന്നെ
2025 മോഹൻലാലിന് ഭാഗ്യവർഷമാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചു വമ്പൻ വിജയങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയിലധികമാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ പുത്തൻ റിലീസിന് പുറമേ ഛോട്ടാ മുംബൈ, രാവണപ്രഭു സിനിമകൾ വീണ്ടും തിയേറ്ററിൽ മോഹൻലാലിന്റേതായി റീ റിലീസ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിലെ വീക്കെൻഡ് കളക്ഷനിലും മുന്നിട്ട് നിൽക്കുകയാണ് മോഹൻലാൽ. ഫോറം റീൽസിന്റെ റിപ്പോർട്ട് പ്രകടനം മോഹൻലാൽ ചിത്രമായ എമ്പുരാനാണ് കേരള ബോക്സ് ഓഫീസിലെ ആദ്യ വാരാന്ധ്യ കളക്ഷനിൽ മുന്നിൽ. 42.56 കോടിയാണ് റീലീസ് ചെയ്ത് ആദ്യ ആഴച ചിത്രം തിയേറ്ററിൽ നിന്ന് നേടിയത്. ലിസ്റ്റിലെ പത്ത് സിനിമകളിൽ മൂന്നും മോഹൻലാൽ ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്.
എമ്പുരാന് ശേഷം ഏറ്റവും കൂടുതകൾ കളക്ഷൻ നേടിയത് ലിയോ ആണ്. 32.85 കോടിയാണ് സിനിമയുടെ കളക്ഷൻ. കെജിഎഫ് ആണ് മൂന്നാം സ്ഥാനത്ത് 26 . 50 കോടിയാണ് സിനിമയുടെ കളക്ഷൻ. ജയ്ലർ, ആടുജീവിതം, കാന്താര, ഭീഷ്മപർവ്വം, ലൂസിഫർ, കൂലി, തുടരും എന്നിവയാണ് ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ. ലിസ്റ്റിലെ അവസാന ചിത്രമായ തുടരും നേടിയത് 20. 30 കോടിയാണ്.
ഈ വർഷത്തെ ആദ്യ മോഹൻലാൽ റിലീസ് ആയ എമ്പുരാൻ റെക്കോർഡ് നേട്ടവുമായിട്ടാണ് തിയേറ്റർ വിട്ടത്. കേരളത്തിൽ നിന്നും 86 കോടി നേടിയ സിനിമ ആഗോള ബിസിനസ് വഴി 325 കോടിയാണ് സ്വന്തം പേരിലാക്കിയത്. തൊട്ടുപിന്നാലെയെത്തിയ തുടരും മോഹൻലാലിന്റെ തുടർച്ചയായ 200 കോടി പടമായി. 118 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. ലൂസിഫറും മികച്ച കളക്ഷനും അഭിപ്രായവും നേടിയ ചിത്രമായിരുന്നു.
.jpg)

