കല്യാണം പൂര്‍ണമായും വ്യക്തിപരമായ ചോയ്‌സ്, വര്‍ക്കൗട്ട് ആകുന്നില്ലെങ്കില്‍ പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല: ധ്യാന്‍

dhyan

റിലേഷന്‍ഷിപ്പ് ആഗ്രഹിക്കാത്ത ആരാ ഉള്ളത്. നമ്മുടെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാല്‍, നല്ല ബന്ധങ്ങളുണ്ടാവുക, നല്ല സൗഹൃദങ്ങള്‍ ഉണ്ടാവുക. അതില്‍ പാട്ണര്‍ഷിപ്പ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്

കല്യാണം കഴിക്കുന്നത് പൂര്‍ണമായും വ്യക്തിപരമായ ചോയ്‌സ് ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സ്ത്രീ- പുരുഷ ബന്ധങ്ങള്‍ക്ക് അതിന്റേതായിട്ടുള്ള ഒരു ഭം?ഗിയുണ്ട്. കല്യാണം കഴിക്കാന്‍ തോന്നുമ്പോള്‍ കഴിക്കാം ഇല്ലെങ്കില്‍ വേണ്ടെന്നും ധ്യാന്‍ പറയുന്നു


'ഇതൊക്കെ ഒരു രസമല്ലേ. ജീവിതത്തിന്റെ ഒരു ഭാ?ഗമാണല്ലോ. അടിസ്ഥാനപരമായി എല്ലാവര്‍ക്കും ഒരു പാട്ണര്‍ വേണമെന്നുള്ളതാണ്. ഒരു പാട്ണര്‍ ഉണ്ടാകണം. സ്ത്രീ- പുരുഷ ബന്ധങ്ങള്‍ക്ക് അതിന്റേതായിട്ടുള്ള ഒരു ഭംഗിയുണ്ട്. റിലേഷന്‍ഷിപ്പ് ആഗ്രഹിക്കാത്ത ആരാ ഉള്ളത്. നമ്മുടെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാല്‍, നല്ല ബന്ധങ്ങളുണ്ടാവുക, നല്ല സൗഹൃദങ്ങള്‍ ഉണ്ടാവുക. അതില്‍ പാട്ണര്‍ഷിപ്പ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെക്കാലത്ത് കല്യാണം കഴിക്കാതെ ജീവിക്കുന്ന എത്രയോ ആള്‍ക്കാരുണ്ട്.

കല്യാണം കഴിക്കുന്നത് പൂര്‍ണമായും വ്യക്തിപരമായ ചോയ്‌സ് ആണ്. കല്യാണം കഴിക്കണമെന്ന് തോന്നുമ്പോള്‍ കഴിക്കാം. കഴിക്കണ്ടെങ്കില്‍ കഴിക്കണ്ട. കല്യാണം കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് അതില്‍ നിന്ന് വിട്ട് വരണമെങ്കില്‍ വിട്ടു വരാം. വര്‍ക്കൗട്ട് ആകുന്നില്ലെങ്കില്‍ പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല. എല്ലാം അവരവരുടെ ഇഷ്ടത്തിന് ചെയ്യാം. അതില്‍ നിന്ന് നമ്മള്‍ പഠിക്കുക എന്നുള്ളതാണ്. തെറ്റുകള്‍ സംഭവിക്കും. തീരുമാനങ്ങള്‍ തെറ്റും. ആ തെറ്റില്‍ നിന്ന് പഠിച്ച് അടുത്തതിലേക്ക് പോവുക. ചിലപ്പോള്‍ അതിലും പാളി കഴിഞ്ഞാല്‍ അടുത്തത് നോക്കുക', ധ്യാന്‍ പറയുന്നു.
 

Tags