നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന സൂര്യ ഇതില്‍ ഉണ്ട്, താരത്തിന്റെ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെയെന്ന് ആര്‍ ജെ ബാലാജി

balaji

സിനിമയെക്കുറിച്ചും സൂര്യയുടെ അഭിനയത്തെ കുറിച്ചും ആര്‍ ജെ ബാലാജി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നടുന്നത്. സൂര്യയുടെ തിരിച്ചു വരവാണ് കറുപ്പെന്ന ബാലാജി പറഞ്ഞു.

സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ് 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സൂര്യയുടെ അഭിനയത്തെ കുറിച്ചും ആര്‍ ജെ ബാലാജി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നടുന്നത്. സൂര്യയുടെ തിരിച്ചു വരവാണ് കറുപ്പെന്ന ബാലാജി പറഞ്ഞു.

'ഞാന്‍ 32 മാസം കൊണ്ടാണ് കറുപ്പ് എഴുതിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും വളരെ ശക്തമായ ഒരു വാണിജ്യ ചിത്രമാണിത്. നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന സൂര്യ ഇതില്‍ ഉണ്ട്. രസകരമായ നാടക നിമിഷങ്ങള്‍ നിറഞ്ഞതായിരിക്കും ഇത്. ഓരോ 10 മിനിറ്റിലും വലിയ ആവേശം ഉണ്ടാകും. രാജാവ് തന്റെ സിംഹാസനത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണിത്,' ആര്‍ ജെ ബാലാജി പറഞ്ഞു.

Tags