'ഞങ്ങള്‍ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ചെയ്തതിനെ ന്യായീകരിച്ചിട്ടുമില്ല..'; പ്രതികരണവുമായി ജിഷിന്‍ മോഹന്റെ ഭാര്യ അമേയ
ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയാണ് സംസാരിച്ചതെന്നും അമേയ വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭുവിനെ പിന്തുണച്ച് രംഗത്തെത്തിയ നടന്‍ ജിഷിന്‍ മോഹന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. തുടര്‍ന്ന് ജിഷിനെ പിന്തുണച്ച് ഭാര്യ അമേയയും രംഗത്തെത്തി. സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ജിഷിന്‍ മോഹനെതിരെയും വിമര്‍ശനം വന്നുതുടങ്ങിയത്. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ജിഷിന്‍ പങ്കുവച്ച പോസ്റ്റിലാണ് നിരവധി പേര്‍ കമന്റുമായി എത്തിയത്. തുടര്‍ന്ന് ഭാര്യ അമേയയും കമന്റുമായി രംഗത്തെത്തി. തങ്ങള്‍ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ലെന്നും, ആരോടും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയാണ് സംസാരിച്ചതെന്നും അമേയ വ്യക്തമാക്കി.
tRootC1469263">
'ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാല്‍ പോകുക, ഞങ്ങള്‍ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്‌തെങ്കില്‍ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണം ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതില്‍ ഒരിഞ്ചു പുറകോട്ടില്ല.' അമേയ കുറിച്ചു.
തമിഴ്‌നാട് സ്വദേശിയായ തങ്കരാജാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തങ്കരാജ്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ച സിദ്ധാര്‍ത്ഥ് പ്രഭു തങ്കരാജിനെ ഇടിച്ചിട്ടത്. തങ്കരാജിന്റെ തലയ്ക്ക് ആയിരുന്നു പരിക്കേറ്റത്. സിദ്ധാര്‍ത്ഥിനെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യും.
.jpg)


