ഞങ്ങള്‍ കസിന്‍സാണ്, എന്റെ അമ്മയും ടൊവിനോയുടെ അച്ഛനും ഒന്നിച്ച് പഠിച്ചതാണ്'; നിവിന്‍ പോളി
ചെറുപ്പത്തില്‍ ഫാമിലി ഫങ്ഷനുകള്‍ക്കൊക്കെ പോകുമ്പോള്‍ പരസ്പരം കാണാറുണ്ട്.
മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് ടൊവിനോ തോമസും നിവിന്‍ പോളിയും. ചെറുപ്പം മുതലേ ഫാമിലി ഫങ്ഷനുകളില്‍ വെച്ച് ടൊവിനോയെ കാണാറുണ്ടെന്നും തങ്ങള്‍ കസിന്‍സാണെന്നും നിവിന്‍ തുറന്നുപറഞ്ഞു. ഇതുവരെ ഒന്നിച്ചു ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടില്ലെങ്കിലും ടൊവിനോയുടെ കരിയറിലെ വമ്പന്‍ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും, അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടുകള്‍ക്കെല്ലാം എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നുവെന്നും നിവിന്‍ വ്യക്തമാക്കി.
'ടൊവിയും ഞാനും കസിന്‍സാണ്. ഫസ്റ്റ് കസിന്‍ അല്ലെങ്കിലും സെക്കന്‍ഡ് കസിനാണ്. ചെറുപ്പത്തില്‍ ഫാമിലി ഫങ്ഷനുകള്‍ക്കൊക്കെ പോകുമ്പോള്‍ പരസ്പരം കാണാറുണ്ട്. എന്റെ അമ്മയും ടൊവിനോയുടെ അച്ഛനും ഒരുമിച്ച് പഠിച്ചതാണ്. സ്‌കൂളിലോ ചര്‍ച്ചിലോ എവിടെയോ വെച്ചാണ് അവര്‍ ഒന്നിച്ച് പഠിച്ചത്. ഞങ്ങള്‍ രണ്ടുപേരും ഇതുവരെ ഒന്നിച്ചു ഒരു സിനിമ ചെയ്തിട്ടില്ല. പക്ഷേ സിനിമയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളോ കാര്യങ്ങളോ വരുമ്പോള്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്,' നിവിന്‍ പറഞ്ഞു.
ടൊവിനോ സിനിമാരംഗത്ത് സ്വന്തമാക്കിയ വലിയ വളര്‍ച്ചയെയും ആരാധക പിന്തുണയെയും നിവിന്‍ അഭിനന്ദിച്ചു. 'ടൊവിയുടെ വളര്‍ച്ചയിലും വിജയത്തിലും എനിക്ക് വലിയ സന്തോഷമുണ്ട്. കേരളത്തില്‍ വലിയൊരു ഫാന്‍ബേസ് ഉള്ള നടനാണ് ടൊവിനോ. 'ലോകഃ 2' പോലെയുള്ള വലിയ സിനിമകളാണ് ഇനി ടൊവിയുടേതായി പുറത്തുവരാനിരിക്കുന്നത്. ആ സിനിമകളെല്ലാം വലിയ വിജയമായി തീരട്ടെ എന്ന് മനസ്സാ ആശംസിക്കുന്നു,'നിവിന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)

