ഞങ്ങള്‍ ഒരു ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, രാജ് ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല: സാമന്ത
'അവസാനം എല്ലാം കഴിഞ്ഞ് ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് നിഡിമോരു തന്നെയാണ്.
നടി സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ് വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോഴിതാ രാജിനെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. തങ്ങള്‍ ഒരു ഇറിട്ടേറ്റിങ് കപ്പിള്‍ ആണെന്നും ഒരു ദിവസം പോലും തനിക്ക് രാജ് ഇല്ലാതെ പറ്റില്ലെന്നും സാമന്ത പറയുന്നു.
'അവസാനം എല്ലാം കഴിഞ്ഞ് ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് നിഡിമോരു തന്നെയാണ്. ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, ഒരു അഭിനേത്രി കൂടെയാക്കുന്നു', സാമന്തയുടെ വാക്കുകള്‍.
.jpg)


