ജന നായകനിറങ്ങാത്തത് പരാശക്തിയ്ക്ക് ഗുണകരമായോ ?

parasakthi

തമിഴ്‌നാട്ടില്‍ മാത്രം ആദ്യ ദിനം 12.5 കോടി രൂപയാണ് പരാശക്തിക്ക് നേടാനായത്

സെന്‍സര്‍ ബോര്‍ഡുമായുള്ള വിഷയത്തില്‍ വിജയ് നായകനാകുന്ന ജന നായകന്‍ റിലീസ് പ്രതികിന്ധിയിലാണ്. പരാശക്തിയ്‌ക്കൊപ്പം റിലീസ് ചെയ്യേണ്ട ചിത്രം തിയറ്ററിലെത്തിയിട്ടില്ല. ഇപ്പോഴിതാ പരാശക്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു.

തമിഴ്‌നാട്ടില്‍ മാത്രം ആദ്യ ദിനം 12.5 കോടി രൂപയാണ് പരാശക്തിക്ക് നേടാനായത്. രണ്ടാം ദിനമായ ഞായറാഴ്ച 10.15 കോടി രൂപയും നേടിയിരിക്കുന്നു. ഇന്ത്യ ഗ്രോസ് 27 കോടി രൂപയാണ്. ആഗോളതലത്തില്‍ പരാശക്തി നേടിയിരിക്കുന്ന്ത് 29.25 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 12.25 കോടി നേടിയെന്നും പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

tRootC1469263">

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന 'പരാശക്തി' യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥര്‍വയും ശിവകാര്‍ത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

Tags