ഓസ്കാർ നേടിയ സിനിമകൾ കാണാൻ ഇനി കറങ്ങി നടക്കണ്ട

oscar

98-ാമത് ഓസ്കാർ പുരസ്കാരം ഇന്ന് പ്രഖ്യാപിച്ചപ്പോൾ എല്ലാപേരും ഒരു നിമിഷമെങ്കിലും ഒന്നു ചിന്തിച്ചു കാണും ഇത്ര വിശിഷ്ടമായ ചിത്രങ്ങൾ എവിടെ കാണാം എന്ന്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച പോൾ തോമസ് ആൻഡേഷ്സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദറും, മൈക്കൾ ബി ജോർദ്ദാന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത സിന്നേഴ്സ് എന്ന ചിത്രവും, ജെസ്സി ബക്ലിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ഹാം നെറ്റ് എന്ന ചിത്രവുമൊക്കെ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകും. എന്നാൽ വിഷമിക്കേണ്ട അതിന് വഴിയുണ്ട്.

tRootC1469263">

പുരസ്കാരങ്ങൾ വാരിക്കൂട്ടിയ വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രം വാർണർ ബ്രദർ പിക്ചേഴ്സ് 2025 സെപ്തംബർ 26-നാണ് റിലീസ് ചെയ്തത്. ലിയാനാഡോ ഡി കാപ്രിയോ, ബെനിസിയോ ഡെൽ ടോറോ, ഷോൺ പെൻ, ടെയാന ടെയ്ലർ, റെജീന ഹാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തോമസ് പിഞ്ചൺ 1990-ൽ എഴുതിയവൈൻലാൻഡ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രം ജിയോ ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്.

റയാൻ കൂ​ഗ്ലർ സംവിധാനം ചെയ്ത സൂപ്പർ നാച്യുറൽ ഹെറർ ചിത്രമായ സിന്നേഴ്സ് ഇരട്ട സഹോദരന്മാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അമേരിക്കയിൽ വർണ വിവേചനം ശക്തമായിരുന്ന കാലഘട്ടത്തിലാണ് ഈ ചിത്രത്തിലെ കഥ നടക്കുന്നത്. സിന്നേഴ്സും ജിയോ ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്.

പ്രശസ്ത എഴുത്തുകാരി മേരി ഷെല്ലി എഴുതിയ ഫ്രാങ്കൻസ്റ്റെയിൻ ഏറ്റവും നല്ല സയൻസ് ഫിക്ഷന് ഉത്തമ ഉദാഹരണമായാണ് കാണുന്നത്. വിക്ടർ ഫ്രാങ്കൻസ്റ്റെയിൻ എന്ന ശാസ്ത്രജ്ഞനെയും അയാളുടെ പരീക്ഷണത്തിൽ ജനിച്ച ഒരു വിരൂപ സൃഷ്ടിയെയും കുറിച്ചു പറയുന്ന ​ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്.

എമ്മ സ്റ്റോൺ പ്രധാന കഥാപാത്രമായെത്തുന്ന ചെയ്ത ബു​ഗോണിയ ബ്ലാക്ക് കോമഡി വിഭാ​ഗത്തിൽപെടുന്ന ചിത്രമാണ്. 2003-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ സിനിമയായ സേവ് ദ ​ഗ്രീൻ പ്ലാനെറ്റിന്റെ ഇം​ഗ്ലീഷ് റീമേക്കാണ് ഈ ചിത്രം. ബു​ഗോണിയയും ജിയോ ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്.


ബ്രസീലിയൻ സംവിധായകൻ ക്ലെബർ മെൻഡോൺസ ഫിഹോ എഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് ദ സീക്രട്ട് ഏജന്റ്. ഓസ്താറിൽ മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശം ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ദ സീക്രട്ട് ഏജന്റ് ആമസോൺ പ്രൈംമിൽ ലഭ്യമാണ്.

ഫോർമുല വൺ മത്സരത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച് എഫ്1-ൽ ബ്രാഡ് പിറ്റാണ് പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്. മികച്ച ശബ്ദസന്നിവേശത്തിനാണ് ഓസ്കാർ എഫ്1-നെ തെരഞ്ഞെടുത്തിരിക്കുന്നത്. ആമസോൺ പ്രൈമിലാണ് ഈ ചിത്രം ലഭ്യമാണ്.

Tags