കയ്യിലുണ്ടായിരുന്നത് പൊട്ടിയ ഫോണ്‍, വാമിഖ സമ്മാനിച്ചത് ഐഫോണ്‍ 17 പ്രോ മാക്‌സ്', ഡിസി നടന്‍ ജവഹര്‍ ശക്തി

dc

തന്റെ കയ്യിലിരുന്ന പൊട്ടിയ ഫോണ്‍ കണ്ട നടി തനിക്ക് ഐഫോണ്‍ 17 പ്രോ മാക്‌സ് സമ്മാനിച്ചതിനെക്കുറിച്ചും ജവഹര്‍ പറഞ്ഞു. 

ലോകേഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകേഷിനൊപ്പം തന്നെ ചിത്രത്തിലെ നായിക റോള്‍ അവതരിപ്പിച്ച വാമിഖയിക്കും പ്രശംസകള്‍ ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ സെറ്റില്‍ വാമിഖയിക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് നടന്‍ ജവഹര്‍ ശക്തി. സാധാരണയായി നായികമാര്‍ ചെറിയ ആര്‍ട്ടിസ്റ്റുകളെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുമെന്നും എന്നാല്‍ വാമിക അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണെന്നും ജവഹര്‍ പറയുന്നു. തന്റെ കയ്യിലിരുന്ന പൊട്ടിയ ഫോണ്‍ കണ്ട നടി തനിക്ക് ഐഫോണ്‍ 17 പ്രോ മാക്‌സ് സമ്മാനിച്ചതിനെക്കുറിച്ചും ജവഹര്‍ പറഞ്ഞു. 

'പൊതുവേ വലിയ ഹീറോയിന്‍സ് ഒന്നും നമ്മളെപ്പോലെയുള്ള ചെറിയ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെ കണ്ടുകഴിഞ്ഞാല്‍ ചിരിക്കുക പോലും ചെയ്യാറില്ല. അതില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല, ചിരിക്കേണ്ട ആവശ്യമില്ല താനും. അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയില്‍ വെച്ച് കണ്ടാല്‍ നമ്മളൊന്ന് ചിരിച്ചാല്‍ പോലും മൈന്‍ഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാല്‍ വാമിഖ ഇതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്. തുടക്കം മുതലേ നമ്മളെ കാണുമ്പോള്‍ തന്നെ അങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിക്കും.
'സുഖമാണോ?' എന്ന് എന്നും ഒരു ചിരിച്ച മുഖത്തോടെ ദിവസവും ചോദിക്കുമായിരുന്നു. ഹൗ ആര്‍ യൂ, ഗുഡ്' എന്ന് ചോദിക്കും. ചിത്രത്തില്‍ ബോള്‍ഡ്, ഫയര്‍, കൈന്‍ഡ്, ക്യൂട്ട് ആണ് ചന്ദ്ര. ചന്ദ്രയെപ്പോലെ തന്നെയാണ് വാമിഖ. അത് മാത്രമല്ല, അപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നത് വളരെ പഴയൊരു സാംസങ് ഫോണായിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് വാമിഖ എനിക്കൊരു ഐഫോണ്‍ പ്രോ മാക്‌സ് ഗിഫ്റ്റായി തന്നു.''- ജവഹര്‍ ശക്തി പറയുന്നു. തുടര്‍ന്ന് സ്‌ക്രീന്‍ ഓണാക്കി വാള്‍പേപ്പര്‍ കാണിച്ചു. വാമിഖയും ജവഹറും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമാണ് വാള്‍പേപ്പറായി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വാമിഖയുടെ കൈയില്‍ പനിനീര്‍പ്പൂക്കളും കാണാം.

Tags