അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ 'വ്യസനസമേതം ബന്ധുമിത്രാദികള്‍

Collection of over 5 crores; Anaswara Rajan's 'Vyasanasametham Bandhumitradikal' enters the box office hit list
Collection of over 5 crores; Anaswara Rajan's 'Vyasanasametham Bandhumitradikal' enters the box office hit list


അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

tRootC1469263">

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി 'വ്യസനസമേതം ബന്ധുമിത്രാദികള്‍' നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Tags