‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ലിറിക്കൽ വീഡിയോ ഗാനം


അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ സംവിധാനം ചെയ്യുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് അദീഫ് മുഹമ്മദ്,അങ്കിത് മേനോൻ എന്നിവർ ആലപിച്ച “സാമ്പ്രാണി പെൺതിരി ബെഞ്ചിൽ എരിയണ്..”എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.
tRootC1469263">‘ വാഴ’ എന്ന ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.എഡിറ്റർ-ജോൺകുട്ടി,സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം.ഐക്കൺ സിനിമാസാണ് ജൂൺ പതിമൂന്നിന് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
