‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ചിത്രം ഒടിടിയിലേക്ക്

Vyasanasametham Bandhumithradhikal
Vyasanasametham Bandhumithradhikal


പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ നായികയായ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ചിത്രം ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. സ്ട്രീമിംഗ് തീയതി വൈകാതെ പ്രഖ്യാപിക്കും.

tRootC1469263">

അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.


റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
 

Tags