‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ഏറ്റവും പുതിയ കളക്ഷൻ പുറത്ത്

'Vyasana Sametham Bandhumithradikal movie shooting started
'Vyasana Sametham Bandhumithradikal movie shooting started

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. കഴിഞ്ഞ വെള്ളിയാഴ്ച (13\6\25)നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഡാർഡ് ഹ്യൂമറിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം തിയറ്ററുകളിൽ പൊട്ടിച്ചിരി ഉയർത്തുകയാണ്. പ്രതികൂല കാലാവസ്ഥയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

tRootC1469263">

ചിത്രത്തിൻറെ ഏറ്റവും പുതിയ കളക്ഷൻ കണക്കുകൾ പുറത്തെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ആദ്യ ദിനം ചിത്രം നേടിയ ഗ്രോസ് 36 ലക്ഷം ആണെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തുടർന്നുള്ള രണ്ട് ദിനങ്ങളിലും കളക്ഷൻ വർധിച്ചു. രണ്ടാം ദിനത്തിൽ 57 ലക്ഷം നേടിയ ചിത്രം ഞായറാഴ്ച അത് 74 ലക്ഷത്തിലേക്കും വർധിപ്പിച്ചു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് ചിത്രം കേരളത്തിൽ നിന്ന് നേടിയത് 1.67 കോടിയാണ്. കേരളത്തിന് പുറത്തും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം 71 ലക്ഷം നെറ്റ് നേടിയ ചിത്രം രണ്ടാം ദിനം 1.31 കോടിയും മൂന്നാം ദിനം 1.76 കോടിയും നേടി. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയ നെറ്റ് കളക്ഷൻ 3.78 കോടിയാണ്.

വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.

Tags