ഇന്ത്യന്‍ 2 വിലെ വിവേകിന്‍റെ സീനുകള്‍ ഒഴിവാക്കില്ല

google news
vivek
 ഇന്ത്യന്‍ 2 വിലെ വിവേകിന്റെ സീനുകള്‍ ഒഴിവാക്കില്ലെന്നാണ് പുറത്തുവരുന്ന

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ഹാസ്യതാരങ്ങളിലൊരാളായിരുന്നു നടന്‍ വിവേക്. 2021 ഏപ്രിലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരണപ്പെട്ടത് .

നിരവധി സിനിമകള്‍ പാതി വഴിയിലാക്കിയായിരുന്നു വിവേകിന്റെ വിയോഗം. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു ശങ്കര്‍-കമല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഇന്ത്യന്‍ 2'. ചിത്രത്തിലെ വേഷംപൂര്‍ത്തിയാക്കും മുന്‍പേ വിവേക് മരണപ്പെട്ടതോടെ പുതിയൊരാള്‍ ആ കഥാപാത്രം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ, ഇന്ത്യന്‍ 2 വിലെ വിവേകിന്റെ സീനുകള്‍ ഒഴിവാക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. താരം ചെയ്ത കഥാപാത്രം മറ്റൊരാള്‍ ചെയ്യില്ലെന്നും വിവരങ്ങളുണ്ട്. ഇതോടെ, അന്തരിച്ച പ്രിയ താരത്തെ ഒരിക്കല്‍ക്കൂടി തിരശീലയില്‍ കാണാനുള്ള
അവസരമാണ് ഒരുങ്ങുന്നത്.

Tags