'വിശ്വനാഥൻ ആൻ്റ് സൺസ്' തിയറ്ററുകളിലേക്ക്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യാ-മമിത ബൈജു ചിത്രം 'വിശ്വനാഥൻ ആൻ്റ് സൺസ്' ആഗസ്റ്റ് 14ന് പ്രദർശനത്തിനെത്തുന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ 'ലക്കി ഭാസ്കർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം, വൻ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ്.
ചിത്രത്തിലെ 'പട്ടാമ്പൂച്ചി' എന്ന പ്രൊമോ ഗാനം ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. വിജയ് ബിന്നിയാണ് ഈ ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പ്രേമലുവിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജുവിന്റെ തകർപ്പൻ പ്രകടനമാണ് യൂത്തിനെ ആവേശത്തിലാഴ്ത്തുന്നത്.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമക്ക്. 'കറുപ്പ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.
.jpg)

