2025 ലെ പ്രിയപ്പെട്ട ചിത്രങ്ങളുമായി വിസ്‌മയ മോഹന്‍ലാല്‍

'Complete Family', Mohanlal shares a picture with his family; shower of love in the comments
'Complete Family', Mohanlal shares a picture with his family; shower of love in the comments

സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ പോലെ തന്നെ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് അവരുടെ മക്കളുടെ വിശേഷങ്ങളും. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് പേരാണ് നടന്‍ മോഹന്‍ലാലിന്‍റെ മക്കളായ പ്രണവും വിസ്‌മയയും. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും ഞൊടിയിടയിലാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ വിസ്‌മയ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്ന അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

tRootC1469263">

2025 ലെ തന്‍റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളാണ് വിസ്‌മയ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും യാത്രകളും ഓമനകളായ വളര്‍ത്തുമൃഗങ്ങളും അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ വിസ്‌മയ പങ്കുവച്ചതിലുണ്ട്. 2025 അവസാനിക്കാന്‍ പോകുന്ന വേളയിലാണ് ഒരു വര്‍ഷത്തെ രസകരമായ ഫോട്ടോകള്‍ മായ എന്ന വിസ്‌മയ പങ്കിട്ടിരിക്കുന്നത്.

തന്‍റെതായ കഴിവുകളിലൂടെയും അഭിരുചികളിലൂടെയും സ്വന്തമായൊരു വ്യക്തിത്വം രൂപപ്പെടുത്തിയാളാണ് വിസ്‌മയ. സഹോദരന്‍ പ്രണവിനെ പോലെ തന്നെ യാത്രാ പ്രേമിയാണ് വിസ്‌മയ മോഹന്‍ലാലും. തന്‍റെ യാത്ര ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

തിരുവന്തപുരത്ത് നിന്ന് സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിസ്‌മയ മണപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയതാണ്. 2021 ല്‍ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നൊരു കവിതാ സമാഹാരവും പുറത്തിറക്കിയിരുന്നു. ഇത് നക്ഷത്രധൂളികള്‍ എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുയും ചെയ്‌തു.

ഗ്രഹണം എന്ന ഹ്രസ്വചിത്രത്തില്‍ സംവിധാന സഹായിയായും വിസ്‌മയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ചിത്രകലയിലും വിസ്‌മയയ്ക്ക് ഏറെ താത്പര്യമുണ്ട്. തായ് അയോധന കലയിലും താത്പര്യമുള്ളയാളാണ് വിസ്‌മയ. ഇതുമായി ബന്ധപ്പെട്ട് ആയോധനകല അഭ്യസിക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

അച്ഛനും മോഹന്‍ലാലിനും സഹോദരന്‍ പ്രണവിനും പിന്നാലെ വിസ്‌മയയും സിനിമയിലേക്ക് ചുവട് വച്ചിരിക്കുകയാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്‌മയ അരങ്ങേറ്റം കുറിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ഒക്‌ടോബര്‍ 30 ന് കൊച്ചിയില്‍ നടന്നിരുന്നു. തുടക്കത്തിന്‍റെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചതും ലൊക്കേഷനില്‍ മോഹന്‍ലാലും ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരൊക്കെ എത്തിയതൊക്കെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയും ചെയ്‌തിരുന്നു. കുടുംബ ചിത്രമാണെന്നാണ് ജൂഡ് ആന്‍റണി അന്ന് ലോഞ്ചിനിടെ പറഞ്ഞത്.

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്‍റണി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ തുടക്കം എന്ന ചിത്രത്തിനുള്ള പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും വലുതാണ്.

Tags