വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു

thudakkam

വിസ്മയ മോഹൻലാലും ആശിഷ് ജോ ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘തുടക്കം’ തിയറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യദിനം മുതൽ ലഭിക്കുന്നത്. ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിൽ മാത്രം 24 മണിക്കൂറിനുള്ളിൽ 1.57 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. രണ്ടു ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 15 കോടി രൂപ നേടിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം രണ്ട് മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ളതാണ്. യു/എ 16 പ്ലസ് സെൻസർ സർട്ടിഫിക്കറ്റോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിൽ വിസ്മയയുടെയും ആശിഷിന്റെയും മികച്ച അഭിനയ പ്രകടനമാണ് പ്രധാന ആകർഷണം. ഒരു കൊച്ചു കുടുംബചിത്രമെന്ന നിലയിലാണ് അണിയറപ്രവർത്തകർ വിശേഷിപ്പിച്ചതെങ്കിലും, പ്രേക്ഷകർക്ക് അതിലും വലിയൊരു സർപ്രൈസ് അനുഭവം നൽകാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ചമൻ ചാക്കോയാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Tags