'ലിയോ' ഗാനരചയിതാവ് വിഷ്ണു എടവനെതിരെ പരാതിയുമായി യുവതി
Tue, 14 Feb 2023

ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി എന്നാണ് വിഷ്ണുവിന്റെ സുഹൃത്ത് കൂടിയായ യുവതി ആരോപിക്കുന്നത്.
‘ലിയോ’ ചിത്രത്തിന്റെ ഗാനരചയിതാവും ലോകേഷ് കനകരാജിന്റെ സഹസംവിധായകനുമായ വിഷ്ണു എടവനെതിരെ ആരോപണവുമായി യുവതി.
ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി എന്നാണ് വിഷ്ണുവിന്റെ സുഹൃത്ത് കൂടിയായ യുവതി ആരോപിക്കുന്നത്.
താനും വിഷ്ണുവും പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചെങ്കിലും വിഷ്ണു പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നെ വഞ്ചിച്ചെന്നും യുവതി ചെന്നൈയ്ക്കടുത്ത് തിരുമംഗലം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൈതി', 'മാസ്റ്റർ', 'വിക്രം' എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു വിഷ്ണു എടവൻ.