താര ദമ്പതികൾ വേർപിരിഞ്ഞു ; നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി
2013-ലായിരുന്നു താരകുടുംബത്തിൽ നിന്നുള്ള വിനു മോഹനും അഭിനേത്രിയായ വിദ്യയും തമ്മിലുള്ള വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായിരുന്നു ഇവർ. സോഷ്യൽ മീഡിയയിലും സജീവമായിരുന്ന ഇരുവരുടെയും വീഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
മലയാള സിനിമയിലെ പ്രിയ ദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവരും ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇവർ പിരിഞ്ഞാണ് താമസിക്കുന്നത്.
2013-ലായിരുന്നു താരകുടുംബത്തിൽ നിന്നുള്ള വിനു മോഹനും അഭിനേത്രിയായ വിദ്യയും തമ്മിലുള്ള വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായിരുന്നു ഇവർ. സോഷ്യൽ മീഡിയയിലും സജീവമായിരുന്ന ഇരുവരുടെയും വീഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
എന്നാൽ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കാതിരുന്നത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും വിദ്യയുമായുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ വിദ്യയുടെ പേജിൽ ഇപ്പോഴും ഇവർ ഒന്നിച്ചുളള ചിത്രങ്ങളുണ്ട്. മാത്രമല്ല, ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര് ‘വിദ്യ വിനു മോഹൻ’ എന്ന് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.
വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും, ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ‘നിവേദ്യം’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹൻ, നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് വിദ്യ. 2007-ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009-ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തിയ താരം, ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ് ഉൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ തമിഴ്, മലയാളം സീരിയലുകളിലും വിദ്യ സജീവമാണ്.
.jpg)