ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ,ഒരു സിനിമയ്ക്കും ഈ ഗതി വരരുത്; വിന്‍സി അലോഷ്യസ്

rekha
”നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ് രേഖ. വിൻസി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന സിനിമയ്ക്ക് പല കോണിൽ നിന്നും മികച്ച അഭിപ്രായം ഉയരുന്നു. എന്നാൽ അതിനിടയിൽ സിനിമയ്ക്ക് വേണ്ടത്ര ഷോകൾ ലഭിക്കാത്തതിന്റെ നിരാശ പങ്കുവെക്കുകയാണ് വിൻസി അലോഷ്യസ്.

സമൂഹമാധ്യമങ്ങളിലൂടെയാണ് വിൻസിയുടെ പ്രതികരണം. ”ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകള്‍ ചോദിക്കുന്നു ഷോകള്‍ കുറവാണല്ലോ, ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലോ, പോസ്റ്റര്‍ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാല്‍ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല.”

”ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇനി നിങ്ങളുടെ കയ്യിലാണ്. ഉള്ള തിയേറ്ററില്‍ ഉള്ള ഷോസ് കാണാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നാളെ ഞങ്ങളുടെ സിനിമ അവിടെ കാണില്ല.”

”നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്” എന്നാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

Share this story