വിന്‍സി അലോഷ്യസ് നായികയായി എത്തുന്ന ‘പഴഞ്ചന്‍ പ്രണയം’ സിനിമയുടെ ട്രയ്‌ലര്‍ റിലീസായി

google news
pazhanchan

കൊച്ചി: ഇതിഹാസ മൂവിസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന ‘പഴഞ്ചന്‍ പ്രണയം’ എന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായ്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ് രാജ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. വിന്‍സി അലോഷ്യസ് നായികയായി എത്തുന്ന ചിത്രം ഈ മാസം 24 ന് തീയേറ്ററുകളില്‍ എത്തും.

‘പഴഞ്ചന്‍ പ്രണയം’ വൈശാഖ് രവി, സ്റ്റാന്‍ലി ജോഷ്വാ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിഹാസ, സ്‌റ്റൈല്‍, കാമുകി എന്നി ചിത്രങ്ങള്‍ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ് കോണ്‍ട്രിബ്യുട്ടറാണ്. സിനോജ് പി അയ്യപ്പനാണ് ടെക്നിക്കല്‍ ഹെഡ്.

രചന – കിരണ്‍ലാല്‍ എം, ഡി ഒ പി – അമോഷ് പുതിയാട്ടില്‍, എഡിറ്റര്‍ – അരുണ്‍ രാഘവ്, മ്യൂസിക് – സതീഷ് രഘുനാഥന്‍, വരികള്‍ – ഹരിനാരായണന്‍, അന്‍വര്‍ അലി, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പഴഞ്ചന്‍ പ്രണയത്തിലെ ഗാനങ്ങള്‍ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷന്‍,ഷഹബാസ് അമന്‍,കാര്‍ത്തിക വൈദ്യനാഥന്‍, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവരാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രേമന്‍ പെരുമ്പാവൂര്‍, ആര്‍ട്ട് – സജി കൂടനാട്, കോസ്റ്റും ഡിസൈനര്‍ – വിഷ്ണു ശിവ പ്രദീപ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – മനോജ് ജി, ഉബൈനി യുസഫ്,മേക്ക് അപ് – മനോജ് അങ്കമാലി,കൊറിയോഗ്രാഫര്‍ – മനു രാജ്,വി എഫ് എക്‌സ് – ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,സ്റ്റില്‍സ് – കൃഷ്ണകുമാര്‍, കോ പ്രൊഡ്യൂസര്‍ – രാജന്‍ ഗിന്നസ്, ഡിക്‌സണ്‍ ഡോമിനിക്, പബ്ലിസിറ്റി ഡിസൈനര്‍ – വിനീത് വാസുദേവന്‍, മാര്‍ക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെതിക്കുന്നത്.

Tags