‘കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു

actor vinayakan
actor vinayakan


'ആട് 3' ചിത്രത്തിന്റെ സംഘട്ടനരംഗത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിലെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വിനായകൻ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് താരം ആശുപത്രി വിട്ടത്.

tRootC1469263">

'കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു. രണ്ടുദിവസം മുമ്പ് അറിഞ്ഞു. ഇല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ', ആശുപത്രി വിട്ട നടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്.

പരിക്കേറ്റ താരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. എംആർഐ പരിശോധനയിൽ പേശികൾക്ക് സാരമായ ക്ഷതമുണ്ടായെന്നും ഞരമ്പിന് മുറിവേറ്റവെന്നും കണ്ടെത്തുകയായിരുന്നു.

2015-ൽ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ആടി'ന്റെ മൂന്നാംഭാഗമാണ് 'ആട് 3'. അടുത്ത വർഷം മാർച്ച് 19-ന് ഈദ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


'ഷാജി പാപ്പനാ'യി ജയസൂര്യ തിരിച്ചെത്തുന്ന ചിത്രത്തിൽ വിനായകന് പുറമേ വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ പ്രധാനവേഷത്തിലെത്തുന്നു. 

Tags