കുതിരപ്പുറത്തേറി വിനായകൻ : ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം പെരുനാളിലെ വിനായകന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Vinayakan riding a horse: Character poster of Vinayakan in Perunal, directed by Tom Immatty, released

 നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിലെ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ  പോസ്റ്റർ റിലീസായി. കളങ്കാവാലിനു  ശേഷം വിനായകൻ നായകനായെത്തുന്ന ചിത്രമാണ് പെരുന്നാൾ . പെരുന്നാൾ എന്ന ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. 

tRootC1469263">

സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ  ചേർന്നാണ് പെരുന്നാളിന്റെ നിർമാണം നിർവഹിക്കുന്നത്. വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും സാഗർ സൂര്യയും ജുനൈസും മോക്ഷയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും അവസാനിച്ചു. അവസാനഘട്ട ഷൂട്ടിംഗ് സ്റ്റേജിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്.2026ൽ പെരുന്നാൾ തിയേറ്ററുകളിലേക്കെത്തും.

ടൊവിനോ  തോമസ് നായകനായ ഒരു മെക്‌സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാൾ. പെരുന്നാളിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് : എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : പി ആർ. സോംദേവ്, മ്യൂസിക് : മണികണ്ഠൻ അയ്യപ്പാ, ഡി ഓ പി : അരുൺ ചാലിൽ, സ്റ്റോറി ഐഡിയ : ഫാദർ വിത്സൺ തറയിൽ, ക്രീയേറ്റിവ് ഡയറക്റ്റർ : സിദ്ധിൽ സുബ്രമണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ : വിനോദ് മംഗലത്ത്, ആർട്ട് ഡയറക്ടർ : വിനോദ് രവീന്ദ്രൻ, എഡിറ്റർ : രോഹിത് വി എസ് വാര്യത്ത്, ലിറിക്‌സ് : വിനായക് ശശികുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ദിനിൽ എ ബാബു, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, സ്റ്റിൽസ്:  രാംദാസ് മാത്തൂർ, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Tags