ഒടിടിയിലും എമ്പുരാനോട് ക്ലാഷുവെച്ച് വിക്രം

Chiyaan Vikram's action-packed Veera Dheera Sooran trailer released, film to hit theatres on March 27
Chiyaan Vikram's action-packed Veera Dheera Sooran trailer released, film to hit theatres on March 27
ചിയാൻ വിക്രം നായകനായി വന്ന പുതിയ ചിത്രം ആണ് വീര ധീര സൂരൻ. എമ്പുരാന്റെ റീലിസീനൊപ്പമായിരുന്നു വിക്രം നായകനായ ചിത്രം എത്തേണ്ടിയിരുന്നതെങ്കിലും ചില തടസങ്ങൾ നേരിട്ടിരുന്നു. രാവിലത്തെ പ്രദർശനങ്ങൾ മുടങ്ങുകയും ചെയ്‍തു. വൈകുന്നേരത്തോട് പ്രദർശനം തുടങ്ങിയ ചിത്രം കളക്ഷനിൽ പിന്നീട് കരകയറുകയും ചെയ്‍തു എന്നായിരുന്നു റിപ്പോർട്ട്. വീര ധീര സൂരൻ 64 കോടിയിൽ അധികം നേടിയിരുന്നു. കേരളത്തിലും മികച്ച അഭിപ്രായം നേടി. ഇപ്പോഴിതാ വീര ധീര സൂരന്റെ ഒടിടിയിൽ എത്തിയിരിക്കുകയാണ്
tRootC1469263">
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടെയ്‍ൻ‍മെൻറ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പ്രസ്‍തുത പ്രശ്‍നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചതോടെയാണ് റിലീസിന് കളമൊരുങ്ങിയത്.
പിവിആർ, സിനിപൊളിസ് പോലുള്ള പ്രമുഖ തിയറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്‍ത ഷോകൾ നീക്കം ചെയ്യുകയുമുണ്ടായി. എന്തായാലും ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം കൂടുതൽ പേരിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കാം. വിക്രത്തിന്റെ വേറിട്ട പ്രകടനം ഉണ്ടായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുൺകുമാറാണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്‍ലറും ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും വമ്പൻ പരിപാടികളാണ് വീര ധീര സൂരൻ ടീം നടത്തിയത്.
ചിത്രത്തിൻറെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിച്ചിരിക്കുന്നു. സി എസ് ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര സൂരന്റെ നിർമ്മാണം. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം. തിയറ്ററിൽ ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനം പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരുന്നു. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ ആണ്

Tags