വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം

Thalapathy Vijay's 'Jananayakan' to release in January; New poster

സര്‍ട്ടിഫിക്കേറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കളായ കെ വി എന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി ടി ആശ രാവിലെ 10.30 നാണ് വിധി പറയുക. 

tRootC1469263">

സര്‍ട്ടിഫിക്കേറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും സി ബി എഫ് സി ചെയര്‍മാന് ഇടപെടാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

നിര്‍മാതാക്കള്‍ക്ക് അനുകൂലമായ ഉത്തരവ് വന്നാലും, സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട്. ചിത്രം റിലീസ് എപ്പോഴെന്ന് വൈകാതെ അറിയാം.

Tags