‘ജനനായകൻ’ അവസാന വിജയ് ചിത്രം; റെക്കോഡ് തുടക്കം

Thalapathy Vijay's 'Jananayakan' to release in January; New poster
Thalapathy Vijay's 'Jananayakan' to release in January; New poster


 ദളപതി വിജയ് അഭിനയിക്കുന്ന ‘ജനനായകൻ’ ചിത്രം റിലീസിന് മുമ്പേ ബോക്‌സ് ഓഫിസ് രംഗത്ത് ചരിത്രം സൃഷ്ടിക്കുന്നു. വിജയുടെ അവസാന സിനിമ എന്ന നിലയിൽ ആരാധകരിൽ വലിയ പ്രതീക്ഷയുണർത്തുന്ന ചിത്രത്തിന്‍റെ ടിക്കറ്റ് വിൽപനയും റെക്കോഡുകൾ കുറിച്ചു. റിലീസിന് മുമ്പ് തന്നെ ചിത്രം കാര്യമായ വാണിജ്യശ്രദ്ധ നേടുകയാണ്.

tRootC1469263">

യു.കെയിൽ അഡ്വാൻസ് ബുക്കിങ്ങിൽ വിജയുടെ മുൻ ഹിറ്റ് ചിത്രമായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയെയാണ് മറികടന്നത്. ആദ്യദിന ടിക്കറ്റ് വിൽപന റെക്കോഡ് മറികടന്നതായാണ് റിപ്പോർട്ട്. ചിത്രം ആദ്യദിനത്തിൽ ഏകദേശം 10,000 ടിക്കറ്റുകൾ വിറ്റപ്പോൾ, ജനനായകൻ ഏകദേശം 12,700ത്തിലധികം ടിക്കറ്റുകൾ ആദ്യദിവസം തന്നെ വിറ്റതായാണ് വിവരം. ചിത്രം പുറത്തിറങ്ങാൻ 20 ദിവസത്തിലധികം ശേഷിക്കെ പ്രീ സെയിൽ ലെവൽ ആരാധകരുടെ ഉയർന്ന പ്രതീക്ഷയെയാണ് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിജയു​ടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെയാണ് നേരത്തെ ചിത്രത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തിറങ്ങിയിരുന്നത്. . ഇതിനൊപ്പം പുറത്തുവിട്ട പ്രമോഷണൽ ഉള്ളടക്കങ്ങളും ഗാനങ്ങളും സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. എച്ച്. വിനോദിന്‍റെ സംവിധാനം, രാഷ്ട്രീയ പശ്ചാത്തമുള്ള കഥ, സമകാലിക സാമൂഹിക പ്രശ്നങ്ങൾ എന്നിവയും വിജയുടെ അവസാനചിത്രമെന്ന ആരാധകരുടെ വികാരവും ചിത്രത്തോടുള്ള താൽപര്യം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ജനനായകൻ 2026 ജനുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ നേടിയ ഈ റെക്കോഡ് തുടക്കം, ചിത്രം ബോക്‌സ് ഓഫിസിൽ വലിയ വിജയം നേടുമെന്ന സൂചനയായാണ് സിനിമ വ്യാപാരരംഗം വിലയിരുത്തുന്നത്.
 

Tags