വിജയ് സിനിമയിലേക്ക് തിരിച്ചുവരും ; നടി സിന്തിയ
തമിഴ് നടി സിന്തിയ ലൂര്‍ദ് ആണ് വിജയ് തിരിച്ചുവരുമെന്ന് പറയുന്നത്.
ജനനായകന്‍ എന്ന ചിത്രത്തിന് ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് തിരിയാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. എന്നാല്‍ താരം സിനിമയിലേക്ക് തിരിച്ച് വരുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാമ് നടി.
തമിഴ് നടി സിന്തിയ ലൂര്‍ദ് ആണ് വിജയ് തിരിച്ചുവരുമെന്ന് പറയുന്നത്. നേരത്തെ നടിയുടെ ഒരു പ്രൊമോഷന്‍ വേളയില്‍ വിജയിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 'ഞാന്‍ ദളപതി വിജയ്ക്കൊപ്പം അഭിനയിക്കും. അദ്ദേഹം തീര്‍ച്ചയായും എന്റെ നിര്‍മ്മാണ ചിത്രത്തില്‍ അഭിനയിക്കും. ചിലര്‍ പറയുന്നു അദ്ദേഹം സിനിമ ഉപേക്ഷിച്ചു എന്ന്, പക്ഷേ രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിവരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ അത് കാണും.', എന്നായിരുന്നു സിന്തിയ അന്ന് പറഞ്ഞത്. ഈ കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിജയ് തിരിച്ചുവരുമെന്നും നടി പറഞ്ഞു.
.jpg)


