താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ് സാര്‍ ; ഫഹദ്

vijay

കാതലുക്ക് മര്യാദയുടെ സെറ്റില്‍ വച്ചാണ് വിജയ് സാറിനെ ആദ്യമായിട്ട് കാണുന്നത്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയാണെന്ന് താരം പറയുന്നു.

കാതലുക്ക് മര്യാദയുടെ സെറ്റില്‍ വച്ചാണ് വിജയ് സാറിനെ ആദ്യമായിട്ട് കാണുന്നത്. ഞങ്ങളുടെ വീട്ടില്‍ വച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാന്‍ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഫാദര്‍ വിജയ് സാറിനെ വച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു. എന്നോട് ജീവിതത്തില്‍ ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാര്‍ ആണ്. അധികമൊന്നും അന്ന് സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്.

സിനിമയില്‍ വിജയ്യും ഫഹദ് ഫാസിലും ഒരിുമിച്ച് അഭിനയിച്ചിട്ടില്ല ഇരുവരും ഒരുമിച്ചൊരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതേസമയം ടോണ്ട് ട്രബിള്‍ ദ ട്രബിള്‍ ആണ് ഫഹദിന്റെ പുതിയ ചിത്രം. തെലുങ്കിന് പുറമെ മലയാളത്തിലും ചിത്രം തിയേറ്ററുകളിലെത്തും.

Tags