വിജയ് സേതുപതി ചിത്രം ബത്ത കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

vijay setupati

തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 27 കോടിയാണ് നേടിയിരിക്കുന്നത്.

വിജയ് സേതുപതി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ബത്ത'. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകന്‍ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബത്ത ആഗോളതലത്തില്‍ ആകെ 31 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 27 കോടിയാണ് നേടിയിരിക്കുന്നത്.


'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബര്‍ 1 നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയത്. മലയാളി നടി ലിജോമോള്‍ ജോസാണ് നായികയായി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിന്റേജ് ലുക്കില്‍ വിജയ് സേതുപതി ബീഡി വലിച്ച് നില്‍ക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags