‘അവർക്ക് വേണ്ടി മാത്രമാണ് ഞാൻ ചെയ്തത്’; ജവാനിൽ അഭിനയിക്കാൻ ഉണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
‘ജവാൻ’ എന്ന ചിത്രത്തിൽ താൻ അഭിനയിക്കാൻ ഉണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ വിജയ് സേതുപതി. സംവിധായകൻ അറ്റ്‌ലിയോടുള്ള താൽപ്പര്യവും ഷാരൂഖ് ഖാനോടുള്ള ബഹുമാനവുമാണ് തന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
tRootC1469263">അറ്റ്‌ലിയുടെ മേക്കിംഗ് ശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ഒരു രംഗം എങ്ങനെ ആകർഷകമായി അവതരിപ്പിക്കണമെന്നും അത് പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നും അറ്റ്‌ലിക്ക് കൃത്യമായ ധാരണയുണ്ട്. തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്യത്തിൽ അറ്റ്‌ലി പുലർത്തിയ ആത്മവിശ്വാസം വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാരൂഖ് ഖാനും അറ്റ്‌ലിയും ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് താൻ ഈ ചിത്രം ചെയ്തതെന്നാണ് വിജയ് സേതുപതിയുടെ വെളിപ്പെടുത്തൽ.
നേരത്തെ ചിത്രത്തിലെ നായിക നയൻതാരയും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. ഷാരൂഖ് ഖാനോടുള്ള സ്നേഹം കൊണ്ടാണ് താൻ ബോളിവുഡിലേക്ക് എത്തിയതെന്നും അറ്റ്‌ലിയുമായുള്ള പ്രവർത്തന സൗകര്യം തന്നെ ജവാനിലേക്ക് ആകർഷിച്ചുവെന്നും നയൻതാര പറഞ്ഞിരുന്നു.
.jpg)


