വെട്രിമാരന്റെ പുതിയ ചിത്രമായ അരസനില്‍ നിന്നും വിജയ് സേതുപതി പിന്മാറാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

vijay setupati

ഷൂട്ടിനിടയ്ക്ക് സ്‌ക്രിപ്റ്റ് തിരുത്തുകയും ഷെഡ്യൂളുകള്‍ നീണ്ടുപോവുകയും ചെയ്യുന്നത് പലരെയും നിരാശപ്പെടുത്തുന്നുണ്ട്

സമീപകാലത്തായി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടുന്ന സംവിധായകനാണ് വെട്രിമാരന്‍. അനൗണ്‍സ് ചെയ്ത സിനിമകള്‍ പറഞ്ഞ സമയത്ത് തീര്‍ക്കാത്തതാണ് വിമര്‍ശനത്തിന് ഒരു കാരണം. ഇപ്പോഴിതാ വെട്രിമാരന്റെ പുതിയ ചിത്രമായ അരസനില്‍ നിന്നും വിജയ് സേതുപതി പിന്മാറാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷൂട്ടിനിടയ്ക്ക് സ്‌ക്രിപ്റ്റ് തിരുത്തുകയും ഷെഡ്യൂളുകള്‍ നീണ്ടുപോവുകയും ചെയ്യുന്നത് പലരെയും നിരാശപ്പെടുത്തുന്നുണ്ട്. ഒറ്റ സിനിമയായി പ്ലാന്‍ ചെയ്ത വിടുതലൈ രണ്ട് ഭാഗത്തിലേക്ക് നീട്ടുകയും മൂന്ന് വര്‍ഷത്തോളം സമയമെടുത്തതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ അനൗണ്‍സ് ചെയ്ത അരസന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Tags