ഇനി അഞ്ച് ഷോ നടത്താം; ആശ്വാസ പ്രഖ്യാപനവുമായി വിജയ് സർക്കാർ
തമിഴ് സിനിമയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി വിജയ് സർക്കാർ. തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിയറ്ററുകളില്‍ ദിവസേന നാല് ഷോകള്‍ വീതം നടത്താനുള്ള അനുമതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഒരു പ്രദര്‍ശനം അധികമായി നടത്താനായി നിര്‍മ്മാതാക്കള്‍ മുന്‍പ് അനുമതി തേടേണ്ടിയിരുന്നു.
ചില നിബന്ധനകളോടെയാണ് അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും പ്രാദേശിക ആഘോഷ ദിനങ്ങളിലും പൊതു അവധിദിനങ്ങളിലുമാണ് അഞ്ച് ഷോകള്‍ നടത്താനുള്ള പുതിയ അനുമതി. നിലവില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ അഞ്ച് ഷോകള്‍ കളിക്കാനുള്ള അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നത്.
.jpg)

