വിജയ് സംഗീത വിവാഹ മോചനം കോടതിയ്ക്ക് പുറത്തു ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

TVK chief and actor Vijay's wife Sangeetha Sornalingam files for divorce

സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടന്‍ വിജയ്യും ഭാര്യ സംഗീത സ്വര്‍ണലിംഗവും 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉള്‍പ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ഇപ്പോള്‍ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

tRootC1469263">

സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാല്‍ വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags