വിജയ്-സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് ഓഗസ്ത് 7 ലേക്ക് മാറ്റി
Jun 15, 2026, 14:48 IST
26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുടെയും ഭാര്യ സംഗീത സ്വര്‍ണലിംത്തിന്റെയും വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇരുവരും വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് പേരുടെയും ഇ മെയില്‍ ഐഡി നല്‍കണമെന്ന് കോടതി വിശദമാക്കി.
26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടായിരുന്നു
.jpg)

