വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം' സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ല; ഉപേക്ഷിച്ചുവെന്ന് നിര്‍മാതാവ്

kingdom

ചിത്രം ബോക്‌സ് ഓഫീസില്‍ ഫ്‌ലോപ്പ് അല്ലെന്നും ചെറിയ ശതമാനം നഷ്ടം മാത്രമാണ് സിനിമയ്ക്ക് സംഭവിച്ചത് എന്നും വംശി പറഞ്ഞിരുന്നു.

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ്ഡം. ജൂലൈ 31 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിലെ പെര്‍ഫോമന്‍സുകളും അനിരുദ്ധിന്റെ സംഗീതവും പ്രശംസ നേടിയെങ്കിലും തിരക്കഥയിലെ പഴമയായിരുന്നു വില്ലനായത്. ബോക്‌സ് ഓഫീസിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.സിനിമയ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇനി അത് ഉണ്ടാകില്ലെന്ന് പറയുകയാണ് നിര്‍മാതാവ് നാഗവംശി.

tRootC1469263">

രണ്ട് ഭാഗങ്ങളായി പുറത്തിറക്കാതെ ഒറ്റ സിനിമയായി ആദ്യമേ പ്ലാന്‍ ചെയ്യാമായിരുന്നല്ലോ എന്ന ചോദ്യത്തിനോട് ഇനി അതിന് പ്രസക്തിയില്ലെന്നും സംവിധായകന്‍ ഗൗതമിന് ഏറെ വിഷമമുണ്ടാക്കും എന്നല്ലാതെ യാതൊന്നും സംഭവിക്കില്ലെന്നും നാഗവംശി പറഞ്ഞു. ഗൗതം തിന്നനൂരിക്കൊപ്പം മറ്റൊരു സിനിമയില്‍ സഹകരിക്കുന്നുണ്ടെന്നും ഈ കൂട്ടുകെട്ട് തുടരുമെന്നും വംശി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കിങ്ഡം ഫ്‌ലോപ്പ് ആണെന്ന് ആക്ഷേപം ഉണ്ടായിരുന്നു, എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ഫ്‌ലോപ്പ് അല്ലെന്നും ചെറിയ ശതമാനം നഷ്ടം മാത്രമാണ് സിനിമയ്ക്ക് സംഭവിച്ചത് എന്നും വംശി പറഞ്ഞിരുന്നു. അഭിനേതാവ് എന്ന നിലയില്‍ വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിംഗ്ഡം എന്നും മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഒരു രഹസ്യദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കിങ്ഡം എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട വേഷമിട്ടത്.

Tags