തെലങ്കാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

Vijay-Rashmika's wedding; No use of phones or taking pictures prohibited

വിവാഹത്തിന് പിന്നാലെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഭാര്യയും നടിയുമായ രശ്മിക മന്ദാനയോടൊപ്പം കുടുംബസമേതം തിങ്കളാഴ്ച തെലങ്കാനയിലെ തുംമനേപേട്ടയിലെ സ്വദേശം സന്ദർശിച്ച ശേഷമാണ് ഈ പ്രഖ്യാപനം. പുതിയ വീടിന്റെ ഗൃഹപ്രവേശവും സത്യനാരായണ വ്രത പൂജയും കഴിഞ്ഞ് ആരാധകരുമായി സംവദിക്കവെയായിരുന്നു താരം സ്‌കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ചത്.

tRootC1469263">

തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്‌കൂളുകളിലെ ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിജയ് തന്റെ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്‌കോളർഷിപ്പ് നൽകുക. സാമ്പത്തിക ഭാരമില്ലാതെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

വിജയ് ഈ പ്രഖ്യാപനം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രഖ്യാപനം കേട്ടയുടൻ സദസ്സിനൊപ്പം രശ്മികയും വിജയിയുടെ അമ്മയുമെല്ലാം കൈയടിക്കുന്നത് വീഡിയോയിൽ കാണാം. നിറഞ്ഞ കരഘോഷത്തോടെയാണ് ആരാധകർ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇനി മുതൽ തന്റെ ഗ്രാമത്തിൽ പതിവായി എത്തുമെന്നും വിജയ് നാട്ടുകാർക്ക് വാക്ക് നൽകി.

പ്രഖ്യാപനത്തിന്റെ വീഡിയോകൾ പ്രചരിച്ചതോടെ ഒട്ടേറെപ്പേർ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. 'അടുത്ത 30 വർഷത്തിനുള്ളിൽ വിജയ് മുഖ്യമന്ത്രിയായാൽ ഞാൻ അത്ഭുതപ്പെടില്ല,' എന്നാണ് കമന്റായി ആരാധകൻ കുറിച്ചത്. 'യഥാർത്ഥ അർത്ഥത്തിലുള്ള ഹീറോ' എന്നാണ് മറ്റൊരാൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഫെബ്രുവരി 26-ന് ഉദയ്പൂരിലെ പരമ്പരാഗത ദക്ഷിണേന്ത്യൻ ശൈലിയിലുള്ള വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ്‌യും രശ്മികയും വിവാഹിതരായത്. മാർച്ച് 4-ന് ഹൈദരാബാദിൽ സിനിമാ സുഹൃത്തുക്കൾക്കായി ഒരു വിരുന്ന് നടത്താൻ തയ്യാറെടുക്കുകയാണ് ദമ്പതികൾ.

'രണബാലി' എന്ന വരാനിരിക്കുന്ന ചിത്രത്തിൽ വിജയ്‌യും രശ്മികയും വീണ്ടും ഒരുമിച്ച് സ്‌ക്രീനിൽ എത്തും. 2018-ലെ 'ഗീതാ ഗോവിന്ദം', 2019-ലെ 'ഡിയർ കോംറേഡ്' എന്നിവയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമായ 'രണബാലി' സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും.

Tags