അധിക്ഷേപ പരാമർശം ; വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്

vijay devarakonda.jpg
vijay devarakonda.jpg

ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. പഹൽഗാം ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് ട്രൈബൽ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാർ നായക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

tRootC1469263">

ഏപ്രിലിൽ, സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ നടത്തിയ പരാമർശമാണ് പരാതിയ്ക്ക് കാരണമായിരിക്കുന്നത്. പഹൽഗാം ആക്രമണത്തെ വിമർശിക്കുന്നതിനിടെ പാകിസ്താനെതിരെ രൂക്ഷമായി താരം പ്രതികരിച്ചിരുന്നു. 500 വർഷം മുൻപ് ഗോത്രജനവിഭാഗങ്ങൾ പെരുമാറിയിരുന്ന പോലെയാണ് പാകിസ്ഥാൻ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.

Tags