180 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്ത് വിജയും രശ്മികയും

Now they are together..! Vijay Deverakonda and Rashmika Mandanna are married.

ടോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായതിനു പിന്നാലെ നടന്ന ഗ്രഹപ്രവേശന ചടങ്ങിൽ പ്രദേശത്തെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ വാക്ക് പാലിച്ചിരിക്കുകയാണ് വിജയും രശ്മികയും.

ഒമ്പത്, പത്ത് ക്ലാസുകളിൽ മികച്ച വിജയം നേടിയ 180 വിദ്യാർഥികൾക്ക് ഇരുവരം സ്കോളർഷിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. വിജയ് ദേവരകൊണ്ടയുടെ പിതാവിൻറെ ജന്മദേശമായ തെലങ്കാനയിലെ തുമ്മൻപെട്ടിലെ 44 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയിരിക്കുന്നത്. ഈ സംരംഭത്തിലൂടെ സ്കൂൾ ഫീസ് കൃത്യസമയത്ത് അടക്കാനും വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ നൽകാനും ഫൗണ്ടേഷൻ സഹായിക്കും.

തുമ്മൻപെട്ടിൽ നടന്ന ചടങ്ങുകളിൽ വിജയിയും രശ്നികയും പങ്കെടുത്തു. ഇരുവരും ചേർന്ന് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. സ്കോളർഷിപ്പിന് അർഹരായ 180 കുട്ടികളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് വിജയ് ദേവരകൊണ്ട സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 

Tags