വിജയ്-രശ്മിക വിവാഹം; ഫോണ്‍ ഉപയോഗിക്കുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അതിഥികള്‍ക്ക് വിലക്ക്

reshmika

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ രശ്മികയും വിജയ്‌യും ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹത്തിനായി ഉദയ്പൂര്‍ ഒരുങ്ങി കഴിഞ്ഞു. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ രശ്മികയും വിജയ്‌യും ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സ്വകാര്യമായ ചടങ്ങില്‍, ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഈ വിവാഹചടങ്ങുകളില്‍ പങ്കെടുക്കുക. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് കര്‍ശനമായ ചില നിബന്ധനകള്‍ ദമ്പതികള്‍ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോലും  നോണ്‍ ഡിസ്‌ക്ലോസര്‍ എഗ്രിമെന്റ്  ഒപ്പിടേണ്ടി വന്നിട്ടുണ്ട് എന്ന നാഷണല്‍ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയുന്നത്.

tRootC1469263">

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം, മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ വെച്ച് റിസപ്ഷന്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. വലിയ ഒരുക്കങ്ങളാണ് വിവാഹത്തിനും റിസപ്ഷനുമായി നടക്കുന്നതാണ് റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്.

Tags