ടോക്‌സിക് കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അമ്പരന്നുപോകും, 'ഇതെന്തായിരുന്നു' എന്നാകും പ്രതികരണം: യഷ്
Jul 29, 2026, 13:55 IST
ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്
ഏറെ നാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ഗീതു മോഹന്‍ദാസാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നടന്‍ യഷ്.
'ഇതൊരു റോളര്‍- കോസ്റ്റര്‍ റൈഡ് പോലെയാണ്. വൈല്‍ഡും അണ്‍അപ്പോളജറ്റിക്കുമാണ്. എന്നാല്‍ അതേസമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോള്‍ ഒരു ബിഗ്- സ്‌കെയില്‍ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളില്‍ ശക്തമായ വികാരങ്ങളുണ്ട്. തിയേറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ അമ്പരന്നുപോകും. 'ഇതെന്തായിരുന്നു!' എന്നാകും അവരുടെ പ്രതികരണം', യഷ് പറയുന്നു.
.jpg)

