വിദ്യാബാലന്‍ പിന്മാറി, മാധവിക്കുട്ടിയായി നയന്‍താരയെ സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല,' കമല്‍

ami

'വിദ്യാ ബാലന്‍ പിന്മാറിയതോടെ ആമിയിലേക്ക് ആര് എന്ന ചോദ്യമായി. പല പേരുകളും പരിഗണനയിലുണ്ടായിരുന്നു.

കമല്‍ സംവിധാനത്തില്‍ മഞ്ജു വാര്യര്‍ നായികയായി 2018ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആമി. എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രം അന്ന് വലിയ ചര്‍ച്ചയായിരുന്നു. ആദ്യം വിദ്യാബാലനെ ആയിരുന്നു സിനിമയിലേക്ക് പരിഗണിച്ചിരുന്നത്. വിദ്യാബാലന്‍ പിന്മാറിയ ശേഷം നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. 

'വിദ്യാ ബാലന്‍ പിന്മാറിയതോടെ ആമിയിലേക്ക് ആര് എന്ന ചോദ്യമായി. പല പേരുകളും പരിഗണനയിലുണ്ടായിരുന്നു. സിനിമയ്ക്കായി നിര്‍മാതാവ് വലിയൊരു തുക ചെലവഴിച്ചു കഴിഞ്ഞിരുന്നു. സാറ്റ്‌ലൈറ്റ് വില്‍പന ഉള്‍പ്പെടെയുള്ള ബിസിനസ് നടക്കണമെങ്കില്‍ പേരുള്ള ഒരു താരം തന്നെ നായികയായി വരണമായിരുന്നു ചിത്രത്തിലേക്ക്. അങ്ങനെയാണ് നയന്‍താരയിലേക്ക് എത്തുന്നത്. മേക്കപ് ടെസ്റ്റും കഴിഞ്ഞു. പക്ഷേ, ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് നയന്‍താര പറഞ്ഞു. എനിക്കും മാധവിക്കുട്ടിയായി നയന്‍താരയെ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അപ്പോഴും ആമിയുടെ നായിക ആരെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. നായികയെ തീരുമാനിക്കാന്‍ കഴിയാത്തതോടെ ചിത്രീകരണം അനിശ്ചിതമായി നീട്ടിവയ്‌ക്കേണ്ടിവന്നു. ഇതുപോലൊരു സാഹചര്യം തന്റെ സിനിമാജീവിതത്തില്‍ ആദ്യമായിരുന്നു. അങ്ങനെ ചര്‍ച്ച ഒടുവില്‍ മഞ്ജുവിലേക്ക് എത്തുകയായിരുന്നു. പ്രൊഡ്യൂസര്‍ ആ പേരില്‍ ഉറച്ചു. മഞ്ജുവിന് അത് എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നു. മഞ്ജുവിനെ വിളിച്ചപ്പോള്‍ 'വിദ്യാബാലന്‍ പിന്മാറിയല്ലേ' എന്നായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ ചോദ്യം,' കമല്‍ കൂട്ടിച്ചേര്‍ത്തു.

Tags