' 'ജയിലർ 2' വിൽ രജിനികാന്തിനൊപ്പം വിദ്യ ബാലനും
നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ വിദ്യ ബാലനെ ജോയിൻ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. ചിത്രത്തില്‍ കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന വേഷമാണ് വിദ്യയ്ക്കെന്നാണ് റിപ്പോർട്ടുകൾ. നടിയ്ക്ക് സിനിമയുടെ കഥ ഇഷ്ടപ്പെട്ടുവെന്നും ജയിലർ 2 വിന്റെ കരാർ ഒപ്പിട്ടെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
tRootC1469263">കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഭൂൽ ഭുലയ്യ’ മൂന്നാം ഭാഗത്തിനു ശേഷം വിദ്യ അഭിനയിക്കുന്ന സിനിമ കൂടിയാകും ‘ജയിലർ 2’. അജിത് കുമാറിനൊപ്പം അഭിനയിച്ച ‘നേർകൊണ്ട പാർവൈ’യാണ് തമിഴിൽ വിദ്യ അവസാനമായി വേഷമിട്ട ചിത്രം. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
.jpg)


